Tuesday, May 22, 2007

കള്ളന്‍ ജബ്ബാറും പോക്കരും

മമ്മത്‌ രാവിലെ ചെട്ട്യാരുടെ പീടികയിലൊന്ന് പോയി ഒന്ന് കറങ്ങി തിരിച്ച്‌ വരുമ്പോഴാണ്‌ പോക്കരെ കണ്ടത്‌.

"ഇജ്ജ്‌ എങ്ങട്ടാ..."

"ഞാന്‍ ആ ചെട്ട്യാരെ പീട്യ വരെ..."

"എന്നും ജ്ജ്‌ നേരത്തെ പോണതല്ലേ... ഇന്ന് ന്താ പോക്കരെ ഇത്ര വൈകിയത്‌ ...?"

"ഹോ അതൊന്നും പറയണ്ട ന്റെ മമ്മതേ... ഇന്നലെ രാത്രി വെറുതെ ഒന്ന് കറങ്ങാന്‍ ഇറങ്ങി... തിരിച്ച്‌ വന്നപ്പോ മൂന്ന് മണി. പിന്നെ ഒന്ന് ഒറങ്ങി എണീറ്റപ്പോ നേരം ഇത്ര അയ്‌ക്‍ണ്‌. ഇഞ്ഞ്‌ ആ ചെട്ട്യാരുടെ പീട്യേല്‍ ഒന്ന് പോണം... ആ നായരുണ്ടോ അവ്‌ടെ..."

"ന്ത്‌നാ അയാള്‌.... ?

"ആ മണുക്കൂസന്‍ നായര്‌ ഇന്നലെ വൈന്നേരം ന്നെ പറ്റിച്ചു."

"ന്തേ..."

"അയാള്‍ ന്നലെ വൈന്നാരം ചെട്ട്യാരെ പീടില്‍ വെച്ച്‌ പറഞ്ഞ്‌ മ്മടെ കുഞ്ഞന്റെ പെരീല്‌ ആരും ഇല്ല്യാ... അത്‌ കേട്ടപ്പോ ഇന്ന് രാത്രി ആ വയിക്ക്‌ പോയാ വല്ലതും തടയുമ്ന്ന് കരുതിയാ പോയത്‌."

"ന്ന്ട്ടോ...?"

"ഇന്നലെ അന്തിക്ക്‌ ചോറും കഴിഞ്ഞ്‌ അതിന്‌ പോയതായിരുന്നു. കുഞ്ഞനും മക്കളും ഇല്ല്യങ്കിലും ഒരു പണ്ടാര നായി ഉണ്ട്‌ അവ്‌ടെ... ന്നെ കണ്ടതും കൊരച്ചോണ്ട്‌ പിന്നാലെ ഓടി... എന്തോര്‌ ഒച്ചെണന്നോ ആ ഇബലീസിന്‌. പിന്നെ ബയങ്കര സ്പീഡും... "

"ന്നട്ട്‌ അന്നെ കടിച്ചോ..."

"ഉം ഉം ... ഞാന്‍ മണ്ടി കെയ്ച്ചിലായി. ഓന്‍ പിന്നാലെണ്ടായിരുന്നു. പള്ളിക്കാട്ടിന്റെ ഔടെ എത്തിയപ്പോ ഒനെ കണ്ടില്ല... അങ്ങനെ കറങ്ങിത്തിരിഞ്ഞ്‌ നേരം വെളുക്കാറായി വീടെത്തിയപ്പോ..."

"ഒഹോ..."

"പിന്നെ ഇന്നലെ ഞാന്‍ നമ്മുടെ കള്ളന്‍ ജബ്ബാറിനേം കൂട്ടരേം കണ്ട്‌. പള്ളീക്കാട്ടില്‍ വെച്ച്‌..."

"ഇന്റള്ളാ... ഇന്ന്ട്ട്‌ ആ ശൈത്താന്‍ അന്നെ വല്ലതും ചെയ്തോ..."

"ഞാന്‍ പള്ളിക്കാട്ട്ക്ക്‌ ഓടിക്കേറി കൊറെ നേരം ഒളിച്ചിരുന്നു. ആ പണ്ടാരം കുഞ്ഞന്റെ നായി പോയോ എന്നറിയാന്‍..."

"ന്ന്ട്ട്‌..."

"അവ്‌ടെ ഇര്ന്ന് ഒരു ബീഡി വലിക്കുമ്പോയാണ്‌ കള്ളന്‍ ജബ്ബാറും കൂട്ടരും ആ വയിക്ക്‌ വന്നത്‌. ഓല്‌ അവ്‌ടെ ഇരന്ന് ബര്‍ത്താനം പറയാന്‍ തുടങ്ങി..."

"ന്ന്ട്ട്‌"

"ഓല്‌ ന്നെ കണ്ടാള്ള കഥ അറിയാല്ലോ... ചെലപ്പോ ബെട്ടിക്കൊല്ലും. ഇക്ക്‌ ആദ്യം കരച്ചില്‌ ബന്നു. പിന്നെ ഓല്‌ കാണാതെ പുറത്ത്‌ക്ക്‌ നടക്കേരുന്നു."

"ഉം"

"അങ്ങനെ നടക്‌ക്‍മ്പോഴാണ്‌ മിഞ്ഞാന്ന് മരിച്ച അയമു കക്കന്റെ കബറ്‌ കണ്ടത്‌... ദുന്‍യാവ്ന്ന് ഞമ്മളെ ഒരുപാട്‌ സഹായിച്ച ആളല്ലേ... ഒന്ന് സലാം പറയാന്‍ വെച്ചു."

"ഉം"

"അയമു കാക്കന്റെ കബറിന്റെ തലഭാഗത്ത്‌ ഇരുന്ന് ഞാന്‍ കബാറാളിക്ക്‌ സലാം പറഞ്ഞു. പക്ഷേ ആ ചെയ്താന്മാര്‌ അത്‌ കേട്ടു."

"ന്റള്ളോ... ന്ന്ട്ടോ..."

"ജബ്ബാറ്‌ ഒറ്റച്ചോദ്യം... ആരാടാ അത്‌. ഞാന്‍ തോര്‍ത്ത്‌ തലയിലിട്ടിരുന്നു. ഒന്നും മറുപടി പറഞ്ഞില്ല. ഓന്‍ പിന്നേം ചോദിച്ചു... ആരാന്ന ചോദിച്ചത്‌. മര്യാദയ്ക്ക്‌ പറാഞ്ഞോ..."

"ന്ന്ട്ട്‌"

"ഇക്ക്‌ ആകെ പേടി ആയി. ഓല്‌ എല്ലാരും കൂടെ ന്റെ അടുത്തേക്ക്‌ വന്നപ്പോ ഞാന്‍ തല കുനിച്ച്‌ ഇരുന്നു. അടുത്ത്‌ വന്ന് ന്നോട്‌ ചോദിച്ചു ആരാ..."

ഞാന്‍ പറഞ്ഞ്‌ "അയമു വാ..."

"ന്ത്‌നാ ഇവിടെ ഇരിക്കുന്നത്‌..."

"കബറ്ക്ക്‌ ചൂണ്ടി ഞാം പറഞ്ഞു അകത്ത്‌ ബയങ്കര ചൂടും പൊയിം സഞ്ചാരും... കാറ്റ്‌ കൊള്ളാന്‍ ബേണ്ടി പുറത്ത്‌ എറങ്ങി ഇരുന്നതാ..."

പിന്നെ ജബ്ബാറും കൂട്ടരും കരഞ്ഞ്‌ കൊണ്ട്‌ ഒറ്റ ഓട്ടായിരുന്നു."

24 comments:

ഇത്തിരിവെട്ടം|Ithiri said...

കള്ളന്‍ ജബ്ബാറും പോക്കരും... അങ്ങനെ ഒരു ചെറിയ ഇടവേളക്ക് ശേഷം പോക്കരെ ഗോദയിലിറക്കുന്നു.

ഏറനാടന് ഒരു സ്പെഷ്യല്‍ തങ്ക്സ്.

Sul | സുല്‍ said...

ഹഹഹ
ഇന്നത്തെ തേങ്ങയേറ് ഇവിടെ തുടങ്ങാം.
“ഠേ.........”
എന്നാലും ആ ജബ്ബാറിന്റെ ഓട്ടം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
പനിപിടിച്ചൊ ആവൊ :)

-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഈ ഭയങ്കരന്‍ പോക്കറണോ ഒരു കൊടിച്ചിപ്പട്ടിയെ കണ്ട് ഓടണത്!!!

Sul | സുല്‍ said...

ചാത്താ
കഥയില്‍ ചോദ്യമില്ല.
പ്രത്യേകിച്ച് ഇത്തിരി കഥയില്‍ :)
-സുല്‍

കരീം മാഷ്‌ said...

കഥയില്‍ ചോദ്യമില്ല.
പക്ഷെ കമന്റില്‍ ചോദ്യമാകാമല്ലോ!
ഈ കഥ ഏറനാടനു നന്ദിപൂര്വം ആക്കിയതെന്തിനാണെന്നു മനസ്സിലായില്ല.
എന്തെങ്കിലും ഐറണി?
കാലം വളരെ മോശാണേ!
ഇത്തിരി ഇത്തിരി സൂക്ഷിച്ചു പോണേ!
പോക്കര്‍ക്കഭിവാദ്യങ്ങള്‍

അപ്പൂസ് said...

:)
കരീം മാഷ് ചോദിച്ച ആ സംശയം അപ്പൂസിനുമുണ്ടേ :)

ഇത്തിരിവെട്ടം|Ithiri said...

ഈ കഥയുടെ പ്രധാന ഭാഗം ഏറനാടന്‍ വക സംഭാവന.
ഇനിമേലാല്‍ കരീം മാഷേ അപ്പൂസേ സംശയം നഹി നഹി.

ഓടോ:
പ്രായം എഴുപതിനോടുക്കുമ്പോള്‍ സംശയങ്ങള്‍ കൂടുമെന്ന് കരീം മാഷേ ഞാന്‍ ഇന്നലെയും പറഞ്ഞതല്ലേ... സാരമില്ല.

ബീരാന്‍ കുട്ടി said...

ഇത്തിരി മാഷെ, കൂയ്‌,

ഒത്തിരി ഇഷ്‌ട്ടായി.

തേങ്ങ എറിയര്‌ത്‌ ന്ന് പലപ്രവുശ്യം ഞമ്മള്‌ പറഞ്ഞതല്ലെ സുല്ലെ, വല്ല കരിക്കോ, മോച്ചിങ്ങെ എറിഞ്ഞാള്ളാ,

ഞമ്മളെ വക ഒരു ഇത്തിരിപോന്ന വെടി, അല്ലെങ്കി മാണ്ട, ഒരു ഓലചടക്കം, "ഠെ,"

vimathan said...

ഇത്തിരീ, അസ്സലായിട്ടുണ്ട്.ഈ മാപ്പിള വായ്മൊഴി എനിക്കേറെയിഷ്ടം. പോക്കറുടെ കഥകള്‍ ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു

:: niKk | നിക്ക് :: said...

ഇത്തിരിവട്ടം നന്നായിട്ടുണ്ട്‌. നാടന്‍ മാപ്പിള സ്ലാങ്ങ്‌ കിഡു. :)

കുട്ടിച്ചാത്താ, മൂപ്പരു കൊടിച്ചി പട്ടിയെ കണ്ടപ്പോ ഓടിയത്‌ നായ്ക്കള്‍ ഹറാമായതു കൊണ്ടല്ലേ. ആളു പുലീന്ന്യാ. അതിലൊരു സംശയവും ബേണ്ടാ :P

ഏറനാടന്‍ said...

ഇത്തിരിമാഷിനും പോക്കരിനും പിന്നെ കള്ളന്‍ ജബ്ബാറിനും ഒരു സ്പെഷ്യല്‍ താങ്ക്‌സ്‌. ഒരു ചിന്നയാശയം (ആമാശയമല്ല) ഇമ്മാതിരി സംഭവം ഉരുത്തിരിച്ചതില്‍ കൊടുകൈ.

പോക്കരെ വിടരുതേ. ഇനിയും വരട്ടെ പോകരന്‍ കഥകള്‍...

വല്യമ്മായി said...

:)

മിന്നാമിനുങ്ങ്‌ said...

നേര് പറയ്..
ഈ പോക്കരെ മനസ്സിലായി.
മമ്മദും ജബ്ബാറുമൊക്കെ ആരാ..?

പൊതുവാള് said...

ഇത്തിരി:)

നന്നായീട്ടാ....

സംശയങ്ങള്‍ക്കുള്ള കഥാകാരന്റെ വിശദീകരണങ്ങളെക്കാള്‍ എനിക്കിഷ്ടപ്പെട്ടത്,നിക്കിന്റെ ഒരു കുഞ്ഞു വ്യാഖ്യാനമായിരുന്നു.ഒന്നു തന്നെ ഓരോരുത്തരും എങ്ങനെയൊക്കെ വായിക്കുന്നു എന്നു നോക്ക്യേ:)

വിചാരം said...

:)

Siji said...

നല്ല രസമുണ്ട്‌ വായിക്കാന്‍..;)

Dinkan-ഡിങ്കന്‍ said...

:) കലക്കി

സു | Su said...

ഹി ഹി ഹി. നല്ല പരിപാടി.

അഗ്രജന്‍ said...

ഹഹഹ... പോക്കരെ സമ്മതിച്ചു :)

അരീക്കോടന്‍ said...

ഞമ്മക്കും നല്ലോണം പുട്ച്ചി

വേണു venu said...

കൊള്ളം.:)

ചുള്ളിക്കാലെ ബാബു said...

പോക്കര്‍ക്കായെ ഇത്രനാളും കാത്തിരിക്കയായിരുന്നു. എന്നിട്ടും വന്നപ്പോള്‍ കാണാന്‍ വൈകി.
ഇനി എന്നാണാവോ വരിക?

ദിവ (diva) said...

ഹ ഹ ഹ

ഇത്തിരിവെട്ടം|Ithiri said...

കള്ളന്‍ ജബ്ബാറിനേയും പോക്കരേയും വായിക്കാനെത്തിയ എല്ലാവര്‍ക്കും ഒത്തിരി നന്ദി. അഭിപ്രയങ്ങള്‍ അറിയിച്ച

സുല്‍.
കുട്ടിച്ചാത്തന്‍.
പിന്നേം സുല്‍.
കരീം മാഷ്.
അപ്പൂസ്.
ബീരാന്‍ കുട്ടി.
വിമതന്‍.
നിക്ക്.
ഏറനാടന്‍.
വല്ല്യമ്മായി.
മിന്നാമിനുങ്ങ്.
പൊതുവാള്‍.
വിചാരം.
സിജി.
ഡിങ്കന്‍.
സു.
അഗ്രജന്‍.
അരീക്കോടന്‍.
വേണു.
ചുള്ളിക്കാല ബാബു.
ദിവ.

എന്നിവര്‍ക്കും സ്പെഷ്യല്‍ താങ്സ്.