Tuesday, April 17, 2007

മമ്മതിന്റെ ഇന്റര്‍വ്യൂ...

അന്ന് പോക്കര്‍ ചെട്ട്യാരുടെ ശ്രീകൃഷ്ണവിലാസത്തിലേക്ക്‌ കയറുമ്പോള്‍ കൂടെ കുറച്ചാളുകള്‍ കൂടി ഉണ്ടായിരുന്നു. മാതൃഭൂമി പത്രം തന്റെ കണ്ണോട്‌ അടുപ്പിച്ച്‌ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന കുട്ടന്നായര്‍ ഒന്ന് കണ്ണുയര്‍ത്തി നോക്കി... പോക്കരൊന്ന് ചിരിച്ചു.

"നായരേ ഇതൊക്കെ നമ്മളെ കൂട്ടുകാരാ... "

മൂക്കിന്റെ അറ്റത്തിരിക്കുന്ന കണ്ണടക്ക്‌ മുകളിലൂടെ കുട്ടന്നായര്‍ ഓരുത്തരയായി നോക്കി... 'ഇതൊക്കെ ആരാ പോക്കരേ' എന്നൊരു ചോദ്യവും...

പോക്കര്‌ വിശദീകരിച്ചു.

"ഇത്‌ നമ്മളെ അമ്മോന്റെ മോനാ. പേര്‌ മമ്മു ബോംബീലാ ജോലി... പിന്നെ ഇത്‌ ഓന്റെ കൂട്ടുകാരാ... നാസറ്‌, തോമ, കുഞ്ഞാപ്പു, ബാലന്‍, രാജന്‍"

എല്ലാവരേയും കുട്ടന്നായരൊന്ന് ഇരുത്തി നോക്കി. അടുപ്പില്‍ പുകയൂതുന്ന ചെട്ട്യാര്‌ ഒന്ന് തലയുയര്‍ത്തി...

"അല്ല പോക്കരേ ഇങ്ങക്കൊന്നും വേണ്ടേ"

"പിന്നെ ... എല്ലാര്‍ക്കും വേണം. ബേണ്ടത്‌ ഇന്താച്ചാ ചോയ്ച്ച്‌ ബാങ്ങിക്കൊളീ..."

"ചിക്കനും മട്ടനും ഒന്നും കിട്ടില്ലേ ഇവിടെ... ?" കൂട്ടത്തിലാരോ ചോദിച്ചു."

"ഇബടെ പുട്ടും കടലീം കിട്ടും. പിന്നെ പപ്പടം, പഴംപൊരി, ഉണ്ട, പരിപ്പ്‌ വട ഇതൊക്കണ്ട്‌" ചെട്ട്യാര്‍ അവസാനിപ്പിച്ചു.

"ഹോ... അല്ലെങ്കിലും ഇങ്ങനത്തെ സ്ഥലത്ത്‌ ഒന്നും കിട്ടില്ലാന്നേ..." ആരോ ഒരാള്‍ കൂടി പറഞ്ഞു.

"ഏതായാലും പുട്ടും കടലയും തന്നേക്കൂ..."

"ചായ വേണ്ടേ..." ചെട്ട്യേര്‌.

"ഇക്കൊരു സാദാ ചായ." പോക്കര്‌ പറഞ്ഞു.

"ഇവിടെ ഒരു ലെയ്റ്റ്‌"

"ഇവിടെ ഒരു സ്ട്രൊങ്ങ്‌"

"ഇവിടെ ഒരു മധുരം കുറവ്‌"

"ഇവിടെ ഒരു സുലൈമാനി"

"ഇവിടെ ഒരു ഓപ്പണ്‍..."

ചെട്ട്യേര്‌ ഒരു നിമിഷം അടുപ്പില്‍ ഊതുന്നത്‌ നിര്‍ത്തി എണീറ്റു... എല്ലാവരേയും മാറി മാറി നോക്കി... എന്നിട്ട്‌ ചായ അരിപ്പയും അതിന്റെ പാത്രവും കയ്യിലെടുത്തു... അരിപ്പ്‌ ഉയര്‍ത്തി അതിലേക്ക്‌ കുറച്ച്‌ ചായപൊടി കൂടി ഇട്ടു എന്നിട്ട്‌ പറഞ്ഞു...

"പിന്നേയ്‌... ഒരു കാര്യം... ഈ സഞ്ചിയിലൂടെ വരുന്ന ഒരു ചായ ണ്ടാവും... സൌകര്യണ്ടെങ്കില്‍ കുടിച്ച്‌ എണീറ്റ്‌ പൊയ്‌ക്കൊള്ളണം..." ഇരിക്കുന്നവരുടെ മുഖത്തെ സൈക്കിളില്‍ നിന്ന് വീണ ചിരികണ്ട് കൂട്ടന്നായര്‍ ഉള്ളില്‍ ചിരിച്ചു.


അപ്പോഴാണ്‌ മമ്മു ചോദിച്ചത്‌... "അല്ല പോക്കരേ നമ്മുടെ മമ്മതിന്റെ ഹാല്‌ ഇപ്പോ എന്താ..."

"ഓന്‍ വല്ല്യ സുജായി അല്ലേ സൌദീല്‌... കൊറേ കാലം ഒരു പണീം ഉണ്ടായിരുന്നില്ല. അവസാനം ഞാന്‍ എടപെട്ടാ ഒരു പണി ശരിയാക്കിയത്‌."

"അതെങ്ങനെ"

"കുട്ടാന്നായര്‍ മാതൃഭൂമി മടക്കി."

"ഞനറിണ അറബിണ്ട്‌ അവിടെ... അയാളാണ് പണികൊടുത്തത്."

"എന്തായിരുന്നു ജോലി"

"ഈത്തപ്പഴം പറിക്കലാണ് ജോലി"

"അതിന്‌ മമ്മതിന്‌ അത്‌ അറിയോ ?"

"ഹേയ്‌... അത് അറീല്ല.. ന്നാലും ഇവിടെ നിന്ന് എടയ്ക്‌ ഇന്റെ ഒപ്പം ജോലിക്ക്‌ പോരുമായിരുന്നു. അതോണ്ട് തെങ്ങ് കയറാന്‍ അറിം... ഏത് ഇരുട്ടത്തും."

"ന്ന്‌ട്ട്"

"ന്ന്‌ട്ട്‌ന്താ... ആദ്യം ഓനോട്‌ ഇന്തപ്പനയില്‍ കേറാന്‍ പറഞ്ഞു."

" ഓന്‍ കൊറച്ച് ബുദ്ധിമുട്ടി അതിമേ കേറി.... തായത്ത് അറബിം ഞാനും ഉണ്ട്...”“

“ന്നാ ഞ്ഞ് എറങ്ങട്ടേ...” അറബി പറഞ്ഞു. ഞാന്‍ അത് മലയാളത്തിലാക്കി ഓനോട് പറഞ്ഞു“

“ന്നാ ഒന്‍ എറങ്ങാതെ ഈന്താപ്പന മട്ടലും പിടിച്ചങ്ങനെ നിന്നപ്പോ ഞാന്‍ ചോദിച്ചു...“

“ന്താ മമ്മതേ കൊയപ്പം”


“ഇക്ക്‌ എറങ്ങാന്‍ പറ്റ്ണില്ലാ... പോക്കരേ... കയ്യും കാലും വെര്‍ക്കുന്നൂ... ഞാന്‍ ചാടട്ടേ... ?"

"ന്ന്ട്ട്‌"

"പോക്കര്‌ പറീണത്‌ അറബിം കേട്ട്‌... ന്ന്ട്ട്‌ ന്നോട്‌ അറബീല്‍ ചോയ്ച്ചു... " ന്താ പോക്കരേ ഓന്‍ പര്‍ണത്‌... എന്ന്"

"അപ്പൊ ഇജ്ജ്‌ ന്താ പറഞ്ഞേ..."

ആദ്യം മമ്മതിനോട് പുടിച്ച് നിക്കന്‍ പറഞ്ഞു... എന്ന് അറബിനോട് പറഞ്ഞു

" ഓന്‍ ആ ഈന്ത മരത്തീന്ന് അപൊറത്ത്‌ കാണുന്ന ഈന്തമരത്ത്‌ക്ക് ചാടിക്കോട്ടേ ന്ന് ചോയ്ച്ചതാ....”

അറബി ആകെ അജബായി.... പിന്നെ പറഞ്ഞു...

ഇഞ്ഞ് മുതല്‍ മമ്മാതാണ്‌ ഇത്തപ്പഴം പറിക്കുന്നവരുടെ മുദീറ്‌...."

“അന്ന് മുതല്‍ ആ പഹയന്റെ കാര്യം കുശാലാ....“

പതിവ്‌ പോലെ നിറഞ്ഞ വയറുമായി കുട്ടന്നായരെഴുന്നേറ്റു....

26 comments:

Rasheed Chalil said...

പോക്കര്‍ പരമ്പരകളിലേ ഒരു പുതിയ പോസ്റ്റ്...

sami said...

ഉമ്മ പറഞ്ഞു തന്ന ഒരു കഥയുണ്ട്...നാട്ടില്‍ കുമാറേട്ടന്‍ എന്നു പറഞ്ഞ ഒരാളുണ്ടാരുന്നു........തെങ്ങുകയറ്റക്കാരനാരുന്നു...മാത്രമല്ല ഭയങ്കര ബഡായി ആയിരുന്നു.........ശരിക്കു കണ്ണു കാണില്ല കുമാറേട്ടന്... ചില്ലും കമ്പൊന്നും ഇല്ലാതെ നേരെ പോവുന്ന ഒരു മാവിന്മേല്‍ തെങ്ങാണെന്നു കരുതി കയറിയ കുമാറേട്ടന്‍ അമളി മനസ്സിലായപ്പോള്‍ താഴെ നില്‍ക്കുന്ന യജമാനനോട്...
“ഞാനിവിടന്ന് ആ തെങ്ങില്‍ക്ക് പകരാന്ന് കരുതി കയറീതാ............“

ഇതു വായിച്ചപ്പോ ആ കഥ ഓര്‍ത്തു.......
നന്നായി ഇതിരീ‍ീ....

Mubarak Merchant said...

ഹഹഹ മമ്മദ് മുദീറായ കഥ കലക്കി.

മുസ്തഫ|musthapha said...

“ഇഞ്ഞ് മുതല്‍ മമ്മാതാണ്‌ ഇത്തപ്പഴം പറിക്കുന്നവരുടെ മുദീറ്‌...."

ഹഹഹ... പോക്കര്‍ അല്ല ഇത്തിരി ഇത്തവണയും തകര്‍ത്തു :)

വേണു venu said...

ഹാഹാ...
കാര്യം കുശാലുമായി. കുട്ടന്‍‍ നായരുടെ വയറും നിറഞ്ഞു..:)

Pramod.KM said...

‘ഈ സഞ്ചിയിലൂടെ വരുന്ന ഒരു ചായ ണ്ടാവും... സൌകര്യണ്ടെങ്കില്‍ കുടിച്ച്‌ എണീറ്റ്‌ പൊയ്‌ക്കൊള്ളണം.‘
ഹഹ.സൂപ്പറ് കഥ.

അത്തിക്കുര്‍ശി said...

;)രസിച്ചു

Khadar Cpy said...
This comment has been removed by the author.
Khadar Cpy said...

ഈ മമ്മതല്ലെ ഇപ്പോ അങ്ങ് ദുഫായില് ഷൈക്കിന്‍റെ ഇടം കൈ??????????
വാല്‍ക്കഷണം
പുള്ളിക്കാരന്‍ ഈന്തപ്പന മുദീര്‍ സ്ഥാനം രാജിവച്ച്, ബ്ലോഗ്ഗുലകത്തിലെ ആക്ടിംങ്ങ് ചെയര്‍മാന്‍ ആയെന്നും കേള്‍ക്കുന്നു...

എന്‍.ബി: ജി-ടാല്കില്‍ ഉള്ള ആള്‍ ഞാനല്ല......

ഇടിവാള്‍ said...

കൊള്ളാം !

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ “ഇവിടെ“ ഇവിടെ “ കേട്ടപ്പോ വേണേല്‍ വല്ലതും വായിച്ചിട്ടു പോടാ ചെക്കാ ഇത്തിരി ഇത്തിരിക്ക് തോന്നീതെഴുതും ന്ന് പറഞ്ഞ പോലെ...

മുദീര്‍= മേല്‍നോട്ടക്കാരന്‍ എന്നാണോ അര്‍ത്ഥം?

സുല്‍ |Sul said...

കവുങ്ങില്‍ നിന്ന് കവുങ്ങിലേക്ക് കൂറുമാറുന്ന വേലായേട്ടന്റെ അടവ് മമ്മതും വസൂലാക്കിയൊ?
രണ്ടാം പനയില്‍ കയറിക്കഴിഞ്ഞാല്‍ ഒന്നാം പനയുടെ തലകുലുക്കിയുള്ള ആ ആട്ടം....

സൂ‍പര്‍ ഇത്തിരി.
-സുല്‍

asdfasdf asfdasdf said...

:)

ഏറനാടന്‍ said...

ഇത്തിരീ ഈ പോക്കരെകൊണ്ട്‌ ആപ്പീസില്‍ ഇരിക്കപ്പോറുതില്ലാണ്ടായി. (ചിരിച്ചിട്ട്‌ വയ്യ. എല്ലാരും സംശയത്തില്‍ എന്നെ നോക്കി പോകുന്നു! വട്ടായോ അതോ പോക്കര്‍ ആയോ, പടച്ചോനേ!) ഇതിലെ ഒരു പരാഗ്രാഫ്‌ എന്റെ നാട്ടിലെ മക്കാനിയില്‍ നടന്നതുമായി സാമ്യത തോന്നി.

പക്ഷെ അതിലും വലിയ സംഭവവികാസങ്ങളും ആ മക്കാനിയില്‍ അരങ്ങേറിയിരുന്നു. ഞാന്‍ സസ്‌പെന്‍സ്‌ കളയുന്നില്ല. പിന്നീട്‌ എല്ലാര്‍ക്കും വായിക്കാനിടാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്നിട്ട്‌ ചാടിയോ?

സു | Su said...

പാവം മമ്മത്. അറബി പിന്നെയെപ്പോഴെങ്കിലും ചാടാന്‍ പറഞ്ഞുകാണും.

സൂര്യോദയം said...

ഇത്തിരീ... പോസ്റ്റ്‌ ഉഗ്രന്‍... ചായയുടെ സെലക്ഷന്‍ ബദ്ധപ്പെട്ട്‌ വായിച്ചപ്പോള്‍ അതുമായി ബദ്ധപ്പെട്ട ഒരു കാര്യം ഓര്‍മ്മവന്നത്‌...

ചില നുറുങ്ങു സംഭവങ്ങളിലെ 'സുരുവിന്റെ ചായക്കട'
http://sooryodayamdiary.blogspot.com/2006_08_01_archive.html

Kaithamullu said...

ഇത്തിരി,

നന്നായി ചിരിച്ചു.
ഇങ്ങനെ ‘മുദീറായ’ ഒത്തിരിപ്പേരുണ്ടിവിടെ ഗള്‍ഫില്‍.
അതോര്‍ത്തപ്പോള്‍ വീണ്ടും ചിരി വരുന്നു.

തമനു said...

കൊള്ളം മാഷേ,

ഓടോ : കൈതമുള്ളു മാഷേ ആ മുദീറ് കൈതമുള്ളേലോട്ടാണോ വീണത്‌..?

അലിഫ് /alif said...

പോക്കര്‍ ആളു ജഗജില്ലി തന്നെ..അപ്പോ മമ്മദ് ഇപ്പോഴും പനയുടെ മുകളിരുന്നാന്നോ മുദീറ് കളിക്കുന്നേ, ഹോ ആ അറബിയെ സമ്മതിക്കണം.
പിന്നെ നമ്മുടെ ഈ പോക്കറു തന്നാണോ ദേ ഈ പോക്കറിന്റേം ഉസ്താദ്..?

Sathees Makkoth | Asha Revamma said...

കൊള്ളാം. നന്നായിരിക്കുന്നു.

salim | സാലിം said...

ഇത്തിരീ... പോക്കര്‍ പരമ്പര ഉഗ്രനാകുന്നുണ്ട്.ഇന്ന്പ്പോ മമ്മത് മുദീറായി. നാളെ‌ഇനി ആരൊക്കെ എന്തൊക്കെ ആകുമോആവോ!

കുറുമാന്‍ said...

കൊള്ളാം ഇത്തിരി തന്റെ ഭാവനകള്‍ മനോഹരം തന്നെ. സമ്മതിച്ചിരിക്കുന്നു.

Rasheed Chalil said...

സമി.
ഇക്കാസ്.
അഗ്രജന്‍.
വേണു.
പ്രമോദ്.
അത്തിക്കുര്‍ശ്ശി.
പ്രിന്‍സി.
ഇടിവാള്‍.
കുട്ടിച്ചാത്തന്‍.
സുല്‍.
കുട്ടമ്മേനോന്‍.
ഏറനാടന്‍.
ഇന്ത്യഹെറിട്ടേജ്.
സു.
സൂര്യോദയം.
കൈതമുള്ള്.
തമനു.
അലിഫ്.
സതീശ്.
സാലിം.
കുറുമാന്‍.

വായിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി

കുട്ടുമന്‍ മടിക്കൈ said...

"ഹേയ്‌... അത് അറീല്ല.. ന്നാലും ഇവിടെ നിന്ന് എടയ്ക്‌ ഇന്റെ ഒപ്പം ജോലിക്ക്‌ പോരുമായിരുന്നു. അതോണ്ട് തെങ്ങ് കയറാന്‍ അറിം... ഏത് ഇരുട്ടത്തും."


രാത്രിയില്‍ മാത്രം തെങ്ങുകയറാനറിയുന്ന കൂട്ടുകാര്‍ എനിക്കുമുണ്ട്. എന്തായാലും പോക്കര്‍ക്ക കലക്കി.

ചുള്ളിക്കാലെ ബാബു said...

“ഇത്തിരിവെട്ടം” അല്ല. ബ്രൈറ്റ്ലൈറ്റാ, ബ്രൈറ്റ്ലൈറ്റ്!
ചിരിച്ച്, ചിരിച്ച്, ചിരിച്ച്.....