Tuesday, October 31, 2006

പോക്കര് പിടിച്ച പുലിവാല്...

പതിവ്‌ പോലെ പോക്കര്‍ ഈവനിംഗ്‌ വാക്കിനിറങ്ങി. നടത്തത്തിനിടയില്‍ ചെട്ട്യരുടെ ചായപീടിക വിത്ത്‌ പലചരക്ക്‌ കടയില്‍ ഒന്ന് മുഖം കാണിക്കാന്‍ കയറിയതായിരുന്നു. അപ്പോഴാണ്‌ ശ്രീമാന്‍ മമ്മദ്‌ മല്ലി, മുളക്‌, മഞ്ഞള്‍, വെളിച്ചെണ്ണ... തുടങ്ങി ഒരു നീണ്ട പര്‍ച്ചേസ്‌ ഓര്‍ഡര്‍ അഞ്ചൂറ്‌ മീറ്ററപ്പുറം തോടിന്‌ കുറുകെ പാസ്സിങ്ങിനായി സെറ്റ്‌ ചെയ്ത തെങ്ങിന്‍ പാലത്തിനരികേ ബാഡായി പറയുന്ന ഓവുപാലം കമ്മറ്റി കൂടി കേള്‍ക്കാവുന്ന ഉച്ചത്തില്‍ ബൈ വോയ്സ്‌ ചെട്ട്യാരുടെ അറുപത്‌ വര്‍ഷമെങ്കിലും പഴക്കമുള്ള ചെവിയിലേക്ക്‌ സെന്റ്‌ ചെയ്തത്‌.

മെസേജിന്റെ പാസ്സിംങ്ങിനിടെ അതില്‍ ചിലത്‌ പോക്കരിന്റെ ചെവിയിലും കേറിയിറങ്ങി. 'ഈ പഹയനെന്താ നിധികിട്ടിയോ... അതോ ഉസ്താദിനെ വെല്ലുന്ന കള്ളനായോ...' പോക്കര്‍ ആകെ കണ്‍ ഫ്യൂഷനായി.

"ഡാ മമ്മതേ... ഇന്നെന്താ പരിപാടി... ഇത്രയും സാധങ്ങള്‍"

"ആ പോക്കരോ... ഇന്ന് ഇന്റെ അളിയനും ചെങ്ങായീം വന്നിട്ട്‌ണ്ട്‌... അവര്‍ക്ക്‌ വേണ്ടീട്ടാ..."

'ഈ പഹയനൊന്ന് ക്ഷണിച്ചിരുന്നെങ്കില്‍' പോക്കര്‍ മനസ്സില്‍ പറഞ്ഞു.

"പോക്കരേ നിന്റെ അറിവില്‍ കോയിയെ കിട്ടാന്‍ണ്ടോ... കോയിക്കറീം നെയ്ച്ചോറും ണ്ടാക്കാനാ"

"അയിനെന്താ... ഞാന്‍ കോയിയേയും കൊണ്ട്‌ അങ്ങോട്ട്‌ വരാം.."

പോക്കര്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഗോപിനായരു വീട്ടിലെ കൂട്ടില്‍ കേറാതെ രാത്രിമുഴുവന്‍ നിലാവ്‌ കാണാന്‍ നില്‍ക്കാറുള്ള കോഴിയുമായി മമ്മതിന്റെ വീട്ടിലെത്തി.

വല്ലാതെ വൈകാതെ കോഴിക്കറി വെക്കാനേല്‍പ്പിച്ച്‌ പോക്കര്‍ അതിഥികളുടെ കൂടെ ബഡായിക്കിരുന്നു.

പട്ടാളക്കാരനായ മമ്മതിന്റെ അളിയന്‍ കുട്ട്യാലിയും സുഹൃത്ത്‌ മമ്മാലിയും പട്ടാളകഥകളുടെ കെട്ടഴിച്ചു. ബഡായികള്‍ക്ക്‌ മറുബഡായി കാച്ചി പോക്കരും സജീവമായി.

ചൂടുള്ള നെയ്ച്ചോറും കോഴിയും കണ്ണുരുട്ടി കഴിക്കുന്നതിനിടേ കുട്ട്യാലി

"ഇതൊന്നും ഒരു കറിയല്ല... കറിയെന്നാല്‍ മാനിറച്ചികൊണ്ടുള്ള കറിവേണം."

മമ്മത്‌ : "അളിയന്‍ തിന്നിട്ടുണ്ടോ..."

"പിന്നേ... ഞാന്‍ പേരെടുത്ത ബേട്ടക്കാരനല്ലായിരുന്നോ... ? സിങ്കവും പുലിയും ഉള്ള കട്ടില്‌ പോയി മാനും മൊയലും എന്ന് വേണ്ട മുള്ളന്‍പന്നിയെവരേ ഞാന്‍ കോന്നിട്ടുണ്ട്‌."

"ഞാനും" മമ്മാലി പറഞ്ഞു.

അതോടെ കുട്ട്യാലിയിലെ പട്ടാളക്കാരന്‌ ആവേശമായി.

"അനക്ക്‌ അറിയോ മമ്മാല്യേ ഒരിക്കല്‌ ഞമ്മള്‌ ഒരു കാട്ടില്‌ ബേട്ടക്ക്‌ പോയി. എന്ത്‌ കാടാന്നറിയോ അനക്ക്‌. ഒരു ഭയങ്കര കാട്‌...

"എന്നിട്ട്‌"

"ഇന്റെ കയ്യീ ഒരു തോക്ക്ണ്ട്‌. പക്ഷേ ഒരു കാര്യും ഇല്ല്യ... കാരണം അയില്‌ ഉണ്ട ഇണ്ടായിരുന്നില്ല... അപ്പളാണ്‌ മുത്ത്‌മോനേ... ഒരു പുലി ഓടിവര്ന്ന്... ഓടീട്ട്‌ കാര്യല്ല. അട്ത്താണെങ്കില്‍ ഒരു മരവും ഇല്ല. ഞാന്‍ ഉണ്ടയില്ലാത്ത്‌ തോക്ക്‌ ചൂണ്ടി പറഞ്ഞു "ഠേയ്‌..." പുലി ഒരൊറ്റ ഓട്ടായിരുന്നു."

ഇതും പറഞ്ഞ്‌ കുട്ട്യലി ദീര്‍ഘനിശ്വാസമയച്ചു.

അതോടെ മമ്മലി കുറച്ച്‌ ആലോചിച്ചു പിന്നെ പറഞ്ഞു

"കുട്ട്യാല്യേ പിറ്റേന്ന് ഞാനും പോയി ആ കാട്ട്ക്ക്. ചെലപ്പോള്‍ ആ പുലിതന്നെ ആയിരിക്കും... ഇന്റെ നേരെ വായും തൊര്‍ന്ന്പിടിച്ച്‌ പാഞ്ഞ് വന്ന്... ഭാഗ്യത്തിന് ഇന്റെ കുപ്പയ കീശയില്‍ കൊര്‍ച്ച്‌ വെടിയുണ്ടകള്‍ ഉണ്ടായിരുന്നു. ഞാന്‍ അത്‌ കയ്യിലെടുത്ത്‌ ഒരെണ്ണം പുലിയുടെ നേരെ ഠോ എന്ന് പറഞ്ഞ്‌ എറിഞ്ഞു. അതോടെ പുലി ഒറ്റ ഓട്ടായിരുന്നു"

പോക്കരിന്‌ ഇത്‌ കേട്ട്‌ സഹിച്ചില്ല. ഒന്ന് ഇളകിയിരുന്നു. എന്നിട്ട്‌ എല്ലാവരോടുമായി ഒരൊറ്റചോദ്യം.

"ങളാ‍രെങ്കിലും നെലമ്പൂര്‍ കാടെന്ന് കേട്ടിട്ടുണ്ടോ... അതാ മക്കളേ കാട്‌... സെരിക്കും ഒരു ഫോറസ്റ്റ്‌ കാട്‌. അവുടെ ഇല്ലയാത്ത ജന്തുക്കള്‌ണ്ടോ... ആന, പുലി, താടിള്ള സിങ്കം, താടില്ലാത്ത സിങ്കം... പിന്നെ ബമ്പാല... വേറെ കൊയുത്തു മുയുത്ത പാമ്പ്‌ എന്ന് വേണ്ട ആലം ദുന്‍യാവിലെ എല്ലാ ജന്തുക്കളും ഉള്ള ഒരു പെരുംകാട്‌. അവിടെക്കാ ഞാന്‍ പോയത്‌. "

"എന്തിനാ പോയത്"

"ഞമ്മളെ പോക്കരാജീന്റെ മോന്‌ കരടി രസായനം ണ്ടാക്കണം പറഞ്ഞീന്നു. അതിന്‌ ഒരു കരടിയെ പിടിച്ചാനാ പോയത്‌."

"ഇന്ന്ട്ട്‌ കിട്ട്യോ"

"അതാ ഞാന്‍ പറയുന്നത്‌. കാട്ട്ക്ക്‌ കേറി കൊര്‍ച്ച്‌ നേരം കഴിഞ്ഞപ്പോള്‍ ഒരു പുലി... ന്റെനേരെ വായും തൊര്‍ന്ന്... ഇന്റ പടച്ചോനെ അതിന്റ്‌ തൊള്ളകാണണം... നമ്മളെ ചെട്ട്യരെ പീടീലെ വെറകിടുന്ന ആ മുറിയുടെ അത്ര വല്‍പ്പം ണ്ടാവും."

"ങേ.."

"ആ... ഇന്റെ കയ്യിലാണെങ്കില്‍ തോക്കും തെരയും ഒന്നും ഇല്ല... ഞമ്മള്‌ നാടന്‍ അല്ലേ... പട്ടാളത്തിലൊന്നും അല്ലല്ലോ... പുലി തോള്ളേം തൊര്‍ന്ന് തിന്നാന്‍ വന്നപ്പോ ഞാന്‍ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ആ തൊര്‍ന്ന തൊള്ളയിലേക്ക്‌ എന്റ കയ്യിട്ടു... പുലിന്റ പള്ളന്റ്‌ ഉള്ള്‌കൂടെ പോയി വാല്‌ പിടിച്ച്‌ ഒറ്റവലി... പുലി ഒരൊറ്റ നെലോളീ... പിന്നെ നോക്കിയാപ്പോള്‍ ചത്തിരിക്കുന്നു...

“പിന്നെ രണ്ട് ദിവസ്ത്തിന് കയ്യിന് അത്തറിന്റെ മണാരുന്നു“

‘അതെന്താ... ?”

‘എഡാ പൊട്ടാ... അന്ന് രാവിലെ അത്തറ് കച്ചോടക്കരനായ മൊയ്തീനെയാ പുലി തിന്നത്.”

പക്ഷേ കരടിരസായനത്തിന്‌ പകരം പുലിരസായനം ണ്ടാക്കേണ്ടി വന്നു"


കുട്ട്യാലിയും മമ്മാലിയും പരസ്പരം നോക്കി. ഓടണോ അതോ നിക്കണോ എന്നറിയാതെ.

28 comments:

ഇത്തിരിവെട്ടം|Ithiri said...

പുതിയ പോക്കര്‍ വിശേഷങ്ങളുമായി പുതിയ പോസ്റ്റ്.

വല്യമ്മായി said...

ഇതടിപൊളി.ആദ്യത്തെ ആ സെന്റിങ് വളരെ നന്നായി

Sul | സുല്‍ said...

ആന, പുലി, താടിള്ള സിങ്കം, താടില്ലാത്ത സിങ്കം... പിന്നെ ബമ്പാല... വേറെ കൊയുത്തു മുയുത്ത പാമ്പ്‌ എന്ന് വേണ്ട ആലം ദുന്‍യാവിലെ എല്ലാ ജന്തുക്കളും ഉള്ള ഒരു പെരുംകാട്‌.

ജ്ജ്ന്റെ ഉള്ളില് ഇതിലും ബല്യ പെരുംകാടല്ലെ പഹയാ. അതീന്നിനി എന്തെല്ലം ബരാനിരിക്കുന്നു. കണ്ടറിയണം.

സുല്‍ത്താന്‍ said...

ശ്രീമാന്‍ മമ്മദ്‌ മല്ലി, മുളക്‌, മഞ്ഞള്‍, വെളിച്ചെണ്ണ... തുടങ്ങി ഒരു നീണ്ട പര്‍ച്ചേസ്‌ ഓര്‍ഡര്‍ അഞ്ചൂറ്‌ മീറ്ററപ്പുറം തോടിന്‌ കുറുകെ പാസ്സിങ്ങിനായി സെറ്റ്‌ ചെയ്ത തെങ്ങിന്‍ പാലത്തിനരികേ ബാഡായി പറയുന്ന ഓവുപാലം കമ്മറ്റി കൂടി കേള്‍ക്കാവുന്ന ഉച്ചത്തില്‍ ബൈ വോയ്സ്‌ ചെട്ട്യാരുടെ അറുപത്‌ വര്‍ഷമെങ്കിലും പഴക്കമുള്ള ചെവിയിലേക്ക്‌ സെന്റ്‌ ചെയ്തത്‌.

ഇത്തിരീ പോക്കരിന്റെ ഈ കഥയും കൊള്ളാം.

-സുല്‍ത്താന്‍

കുട്ടന്മേനൊന്‍::KM said...

:)

മിന്നാമിനുങ്ങ്‌ said...

ഇത്തിരീ,ഇത്‌ കലക്കീട്ടാ
മമ്മദിന്റെ അളിയന്‍ കുട്ട്യാലീം ചങ്ങായി മമ്മാലീം ഇഞ്ഞ്‌ മേലില്‍ നമ്മടെ പോക്കരിന്റെ കൂടെ വെടിവെട്ടത്തിനിരിക്കുമ്ന്ന് തോന്ന് ണുല്യ.അത്രക്ക്‌ ബല്യ അലക്കല്ലേ മ്മടെ പൊക്കരു അലക്കീത്‌.

പിന്നെ,സുല്ല് പറഞ്ഞ പൊലെ താടിള്ള സിങ്കോം താടില്ലാത്ത സിങ്കോം വാണരുളുണ ആ പെരുങ്കാട്ടീന്ന് ഇഞ്ഞ്‌ എന്തൊക്കെ അല്‍ഫുതങ്ങളാ പടചോനേ,ഞമ്മളു കാണാന്‍ കെടക്കണു?

അഗ്രജന്‍ said...

ഹ ഹ ...

പുലിയെന്തായാലും പഠാണിയെ തിന്നാതിരുന്നത് നന്നായി :)

ഏറനാടന്‍ said...

ഇത്തിരിയേ, ഇനിക്കിപ്പഴാ അന്നെ പെരുത്തിഷ്‌ടായത്‌! ജ്ജ്‌ ഞമ്മളെ നാടായ നിലമ്പൂരിലെ കാടിനെ കഥയിലിട്ടൂലോ.. പക്ഷെ ജ്ജ്‌ ആ പോക്കരെ കാണുമ്പോ ചോയ്‌ക്കണം: "ഏതാ ഞമ്മള്‍ അറിയാത്ത ഇമ്മാതിരി പുലി അവിടേന്ന്!" - ജോറായി, ബല്ലാതെ പുടിച്ചിരിക്കുന്നു..

ikkaas|ഇക്കാസ് said...

ഇത്തിരീ..
ഒത്തിരി ഇഷ്ടമായി ഇത്തിരീടെ എഴുത്ത്.
ഇതിലും നല്ല കഥകള്‍ ഇനിയും പോസ്റ്റ് ചെയ്യണം.

ഉത്സവം : Ulsavam said...

ന്റമ്മോ.. ഹഹ പോക്കര്‍ പുലിയെ പിടിച്ച പുലി..
ആ കാടിന്റെ വിവരണം കലക്കി...

നിയാസ് - കുവൈറ്റ് said...

ന്റെനേരെ വായും തൊര്‍ന്ന്... ഇന്റ പടച്ചോനെ അതിന്റ്‌ തൊള്ളകാണണം... നമ്മളെ ചെട്ട്യരെ പീടീലെ വെറകിടുന്ന ആ മുറിയുടെ അത്ര വല്‍പ്പം ണ്ടാവും..."

ഹി ഹി ഹി... ഇത് കലക്കന്‍. ആരും പുലിയുടെ വായയുടെ വലുപ്പം കുറക്കാന്‍ പറഞ്ഞില്ലേ ഇത്തിരീ...

ഇനി ഇവന്‍ പുലിയാണ് കെട്ടാ എന്നതിന് പകരം ഇവന്‍ പോക്കരാണ് കെട്ടാ എന്ന് പറയേണ്ടിവരുമോ. കാരണം പുലിയെ പിടിച്ച പുപ്പുലിയല്ലേ പോക്കര്

ദില്‍ബാസുരന്‍ said...

പടച്ചോനേ...
ഈ പോക്കരിന്നാ ബല്ലാത്ത പഹയന്‍ തന്നെ.

സീതി ഹാജി ഇന്ദിരാഗാന്ധിയോട് പറഞ്ഞത് തന്നെ ഞാന്‍ പോക്കരോടും പറയുന്നു:
“ഇജ്ജാഡീ ആങ്കുട്ടി” :-)

സു | Su said...

പോക്കറിന്റെ ബഡായി കൊള്ളാം. ;)

സാലിഹ് said...

ങളാ‍രെങ്കിലും നെലമ്പൂര്‍ കാടെന്ന് കേട്ടിട്ടുണ്ടോ... അതാ മക്കളേ കാട്‌... സെരിക്കും ഒരു ഫോറസ്റ്റ്‌ കാട്‌. അവുടെ ഇല്ലയാത്ത ജന്തുക്കള്‌ണ്ടോ... ആന, പുലി, താടിള്ള സിങ്കം, താടില്ലാത്ത സിങ്കം... പിന്നെ ബമ്പാല... വേറെ കൊയുത്തു മുയുത്ത പാമ്പ്‌ എന്ന് വേണ്ട ആലം ദുന്‍യാവിലെ എല്ലാ ജന്തുക്കളും ഉള്ള ഒരു പെരുംകാട്‌. അവിടെക്കാ ഞാന്‍ പോയത്‌. "

ഹി ഹി ഹി... ഇത്തിരീ ഇത് അടിപോളി. ചിരിച്ച് ഒരുവഴിക്കായി.

കുറുമാന്‍ said...

അല്ലപ്പാ, പറഞ്ഞുപോണ സ്റ്റൈല് കണ്ടിട്ട് പോക്കറ് ഇമ്മടെ ഇത്തിരീടെ വല്യുപ്പാപ്പായോ മറ്റോ ആണോ?


“പിന്നെ രണ്ട് ദിവസ്ത്തിന് കയ്യിന് അത്തറിന്റെ മണാരുന്നു“

‘അതെന്താ... ?”

‘എഡാ പൊട്ടാ... അന്ന് രാവിലെ അത്തറ് കച്ചോടക്കരനായ മൊയ്തീനെയാ പുലി തിന്നത്.”


കലക്കീണ്ട്

പാര്‍വതി said...

ഒരോ കഥയും ഒന്നിനൊന്ന് മെച്ചപെട്ട് നില്‍ക്കുന്നു ഇത്തിരീ..

-പാര്‍വതി.

അരവിശിവ. said...

പോക്കര്‍ ചരിതം ഇനിയും പോരട്ടേയ്...

അലിഫ് /alif said...

ബഡായി പോക്കര്‍ പിടിച്ച പുലിവാല് അടിപൊളിയായിട്ടുണ്ട്ട്ടോ, ദാ അത്തറിന്റെ മണം ഇവിടെ വരെയെത്തി.

അനംഗാരി said...

ഈ പോക്കര്‍ ദുബായിലോ, അതോ ഷാര്‍ജയിലോ ആണോ താമസിക്കുന്നത്?.ഹഹഹ!

സൂര്യോദയം said...

ഇത്തിരീ... പതിവുപോലെ തകര്‍പ്പന്‍ പോസ്റ്റ്‌... :-)

Adithyan said...

ഇത്തിരീ കലക്കീട്ടാ :)

കലേഷ്‌ കുമാര്‍ said...

കലക്കി ഇത്തിരീ!
സ്ലാംഗ് പെര്‍ഫക്റ്റ്!
കഥ പറഞ്ഞുപോകുന്ന ശൈലിയും ഗംഭീരം!

പച്ചാളം : pachalam said...

എന്‍റ പോക്കറേ...
നിന്നെ സമ്മതിക്കണം...ഹൊ :)

(പണ്ട് ധര്‍മ്മേന്ദ്ര, ഹെലിക്കോപ്റ്ററിലേക്ക് തൂങ്ങിക്കയറാന്‍ ഇട്ടു കൊടുത്ത കയറ് പിടിച്ചു വലിച്ച് അതിനെ താഴെയിറക്കിയതു പോലുണ്ട് )

ആത്മകഥയുടെ അടുത്തലക്കത്തിനായ് കാത്തിരിക്കുന്നൂ :)
(ഞാനോടില്ലാ...പറക്കുകയേ ഉള്ളൂ..)

മുരളി വാളൂര്‍ said...

അപ്പളാണ്‌ മുത്ത്‌മോനേ ഒരു പുലി ഓടി ബര്‌ന്ന്‌... ആരാണെന്ന്‌ നോക്കീപ്പഴല്ലേ നമ്മടെ ഇത്തിരിപ്പുലിയാന്ന്‌... കഥകളൊക്കെ അത്തറ്‌ മണക്കണത്‌ അതോണ്ടല്ലേ....

അരീക്കോടന്‍ said...

തകര്‍പ്പന്‍ പോസ്റ്റ്‌.ഗംഭീരം!

ഇത്തിരിവെട്ടം|Ithiri said...

വല്ല്യമ്മായി, സുല്‍, സുല്‍ത്താന്‍, കുട്ടമ്മേനോന്‍, മിന്നാമിനുങ്ങേ, അഗ്രജാ, എറനാടന്‍മാഷേ, ഇക്കാസ്‌ ഭായ്‌, ഉത്സവമേ, നിയാസേ, ദില്‍ബൂ, സുചേച്ചീ, സാലിഹ്‌, കുറുമന്‍ജീ, പാര്‍വതീ, അരവിശിവ, അലിഫ്‌, അനംഗരിമഷേ, സൂര്യോദയം, അദീ, കലേഷ്‌ ഭായ്‌, പച്ചാളമേ,മുരളീ, അരീകോടുകാരന്‍ ആബിദേ... എല്ലാവര്‍ക്കും ഒത്തിരി നന്ദി കെട്ടോ.

വിശാല മനസ്കന്‍ said...

ഇത്തിരി..
പോക്കര്‍ കഥകള്‍, ഈ അപ്പി ഡോസും രസകരം :)

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/