Sunday, October 15, 2006

പോക്കരിന്റെ ലീലാവിലാസങ്ങള്‍

നാട്ടിലെ സകലകാര്യങ്ങള്‍ക്കും മുമ്പിലുണ്ടാവും തേരാട്ട പോക്കര്‍. ചെറുപ്പത്തിലെങ്ങോ തേരാട്ടയെ ഫ്രഷ്‌ ആയി അകത്താക്കാന്‍ ശ്രമിച്ചതിനാല്‍ നാട്ടുകാര്‍ കനിഞ്ഞുനല്‍കിയ പേരാണ്‌ തേരാട്ട.


ഏത്‌ മുളങ്കൂട്ടത്തിലും ശത്രുരാജ്യത്തേക്ക്‌ ഇടിച്ചുകയറുന്ന ടാങ്കുപോലെ ഇടിച്ചു‌ കയറി മുളയുടെ ചുള്ളിക്കള്‍ (ഇല്ലിക്കോല്‍ എന്ന് പറയും) വെട്ടി നിരപ്പാക്കലാണ്‌ പ്രധാന തൊഴില്‍. കയ്യിലുള്ള മൂര്‍ച്ചയുള്ള കത്തികൊണ്ട്‌ ഒരോ തവണ അഞ്ഞു വെട്ടുമ്പോഴും 'നിന്നെ വെട്ടിയെടുത്തേ പോക്കര്‌ പോവൂ പൊന്നു മോനേ' എന്ന് പറയുകയും ചെയ്യും. കൂടാതെ വെട്ടിയെടുത്ത മുള്ളുള്ള ഇല്ലികമ്പുകള്‍ ഉപയോഗിച്ച്‌ വേലിക്കെട്ടാനും പോക്കര്‌ മിടുക്കനാണ്‌.


ഇതിനു പുറമേ ആഴ്ചയിലൊരു ദിവസം വൈകുന്നേരം നന്നായി കുളിച്ച്‌ പോക്കര്‍ ഒന്ന് കറങ്ങാനിറങ്ങുന്നു. ആ കറക്കത്തിലാണ്‌ പലപ്പോഴും അന്നത്തെ രാത്രി സന്ദര്‍ശനത്തിനുള്ള പറമ്പ്‌ കണ്ടെത്തുന്നതും മൂപ്പെത്തിയ തേങ്ങയുള്ള തെങ്ങ്‌ തീര്‍ച്ചപെടുത്തുന്നതും. തിരിച്ചെത്തി മീന്‍ കറി കൂട്ടി അത്താഴവും കഴിച്ച്‌ ഒരു ചാക്കുമായി പുറത്തിറങ്ങും. രണ്ടോ മൂന്നോ മണിക്കുറിനു ശേഷം തിരിച്ചെത്തുമ്പോള്‍ ചാക്ക്‌ നിറയേ തേങ്ങയുണ്ടാവും. ഇങ്ങനെയുള്ള ആഴ്ചയിലെ പോക്കരിന്റെ നൈറ്റ്‌ ഡ്യൂട്ടി നാട്ടിലെ പരസ്യമായ രഹസ്യമാണ്‌. ഓരോ പ്രാവശ്യവും ഓരോ സ്ഥലത്ത്‌ ഡ്യൂട്ടി ചെയ്യുന്നതിനാല്‍ നാട്ടുകാര്‍ക്ക്‌ അവരുടെ ഡ്യൂട്ടി ചെയ്യാന്‍ ഇത്‌ വരെ പോക്കര്‍ അവസരം നല്‍കിയിട്ടില്ല എന്നതാണ്‌ ഇതിലെ പ്ലസ്സ്‌ പോയിന്റ്‌.

അങ്ങനെയിരിക്കെ സ്ഥലത്തെ പ്രധാന ദിവ്യനായ നരായണന്‍ നായരുടെ പറമ്പില്‍ പോക്കര്‍ ആ ആഴ്ചഡ്യൂട്ടി നിര്‍വ്വഹിച്ചു. അതോടെ സംഭവം പോലീസ്‌ കേസായി. തുടര്‍ന്ന് ഏഡ്‌ കുട്ടമ്പിള്ളയും മമ്മുപോലീസും കൂടി പോക്കരേ അന്വേഷിച്ച് ആ ഗ്രാമത്തില്‍ കാലുകുത്തി.

വഴിയില്‍ വേലികെട്ടികൊണ്ടിരുന്ന പോക്കരോട്‌ തന്നെയാണ്‌ അവര്‍ ആദ്യം അന്വേഷിച്ചത്‌. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മമ്മുപോലീസിന്റെ കൂര്‍ത്തതൊപ്പിയില്‍ നോക്കി പോക്കര്‍ സമനില വീണ്ടെടുത്തു.

"ഏമാനേ എന്താ കാര്യം"

"ആ #@$@#$@$# നമ്മുടെ നാരായണന്‍ നായരുടെ വീട്ടില്‍ നിന്നും തേങ്ങമോഷ്ടിച്ചെന്ന് പരാതി കിട്ടീട്ടുണ്ട്‌. തപ്പിയിറങ്ങിയതാ."

" ഓ... അങ്ങനെയാണോ... എന്നാല്‍ ഈ വളവ്‌ തിരിഞ്ഞാല്‍ കാണുന്ന മൂന്നാമത്തെ വീട്ടില്‍ നോക്കിയാല്‍ മതി. അവനവിടെ കാണും."

"എന്താ നിന്റെ പേര്‌"

"എന്റെ പേര്‌ കാദര്‍"

"എന്നാല്‍ ശരി, ഞങ്ങള്‍ അവനെ നോക്കട്ടേ"

അപൂര്‍വ്വമായി മാത്രം മറ്റുള്ളവര്‍ക്ക്‌ കാണാന്‍ കഴിയുന്ന ചിരിയുമായി ഏഡ്‌ കുട്ടമ്പിള്ളയും മമ്മുപ്പോലീസും നടന്നകന്നു. അവര്‍ ആ വളവ്‌ തിരിഞ്ഞിട്ട്‌ വേണം ഓടി രക്ഷപെടാന്‍ എന്ന് തീരുമാനിച്ച്‌ പോക്കര്‍ നോക്കി നിന്നു. അപ്പോഴാണ്‌ ഞൊണ്ടിക്കാലുള്ള വേലു ആ വഴിക്ക്‌ വരുന്നത്‌. പോലീസുകാരെ കണ്ടതോടെ വേലുവിന്റെ കൈ ചൊറിയാനായി ആകെ അഞ്ചെട്ട്‌ മുടി മാത്രം അവശേഷിക്കുന്ന തലയിലേക്ക്‌ നീണ്ടു.

"ന്താ ഏമ്മാനേ... ഈ വഴിക്ക്‌"

" ആ പൊക്കരെ പിടിക്കാനാ..., ഏതോ ഒരു തേരാട്ട പോക്കരേ"

"ങേ... അവനല്ലേ അവിടെ വേലികെട്ടുന്നത്‌"

ചോദ്യം കേട്ട്‌ കുട്ടമ്പിള്ള തിരിഞ്ഞതും പോക്കര്‍ ഓടിയതും ഒന്നിച്ചായിരുന്നു. ഭാരിച്ച വയറുമായി ഏഡ്‌ കുട്ടമ്പിള്ളയും മമ്മുപോലീസും പിന്നാലെ വെച്ചു പിടിച്ചു. രാത്രി കാലില്‍ ഒരു തളപ്പ്‌ പോലുമില്ലാതെ സുന്ദരമായി തേങ്ങ ഇമ്പോര്‍ട്ട്‌ ചെയ്യുന്ന പോക്കര്‍ തെങ്ങ്‌ കണ്ടതോടെ അതില്‍ പാഞ്ഞു കയറി.

എന്തോ നഷ്ടപെട്ട അണ്ണാനെപ്പോലെ തെങ്ങിന്റെ താഴേ കുട്ടമ്പിള്ളയും മമ്മുപ്പോലീസും മുകളിലേക്ക്‌ നോക്കിനിന്നു.

"മര്യാദക്ക്‌ ഇറങ്ങടാ @#@$#@$"

"ഇക്ക്‌ പേട്യ ഏമാനേ... ഇങ്ങള്‌ എന്നെ തല്ലും"

മമ്മുപോലീസ്‌ പറഞ്ഞു. "സാര്‍ അങ്ങോട്ട്‌ കേറിക്കോളൂ"

"എനിക്കറിയില്ല... നീ കേറ്‌"

പറഞ്ഞത്‌ എനിക്ക്‌ പാരയായല്ലോ പടച്ചോനെ എന്ന് മനസ്സില്‍ പറഞ്ഞ്‌ മമ്മുപോലീസ്‌ പറഞ്ഞു. "എനിക്കും കേറാനറിയില്ല സര്‍".

ഏഡ്‌ പിള്ള അലറി. "ഞാന്‍ പറയുന്നത്‌ കേട്ടാല്‍ മതി... എന്നോടെ തറുതല പറയുന്നോ... കേറഡാ..."


തെങ്ങില്‍ കയറാനൊരുങ്ങിയ മമ്മുപോലീസ്‌ അവസാനാമായി പോക്കരോട്‌ പറഞ്ഞു. " പോക്കരേ നീ ഇറങ്ങുന്നോ അതോ ഞാന്‍ അങ്ങോട്ട്‌ കയറണോ..?" മിണ്ടാതിരിക്കുന്ന പോക്കരേ നോക്കി തന്റെ കൂര്‍ത്തതൊപ്പി വേലുവിനെ ഏല്‍പ്പിച്ച്‌ കാലില്‍ തളപ്പിട്ട്‌ തെങ്ങിനോട്‌ അടുത്തതോടെ മുകളില്‍ നിന്ന് ഒരു ഓരു ശബ്ദം.

തെങ്ങിന്‍ പട്ടയില്‍ ചവിട്ടിനിന്ന് മറ്റൊരു പട്ടയില്‍ പിടിച്ച്‌ എഴുന്നേറ്റ്‌ നിന്ന് ആകാശത്തേക്ക്‌ നോക്കി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നു.

"പടച്ചോനേ... നീ എന്നെ കാക്കുന്നെങ്കില്‍ ഇപ്പോള്‍ കാക്കണം. ഇല്ലെങ്കില്‍ ഇങ്ങിനെയൊരു പടച്ചോനുണ്ടെന്ന് പോക്കരും കരുതില്ല. ഇങ്ങിനെയൊരു പോക്കരുണ്ടെന്ന് നീയും കരുതണ്ട"


"സാര്‍... അവന്‍ താഴേക്ക്‌ ചാടാനുള്ള പദ്ധതിയാണെന്ന് തോന്നുന്നു. നമുക്ക്‌ മുങ്ങാം... ഇല്ലങ്കില്‍ അയാളുടെ മരണത്തിന്‌ നമ്മള്‍ സമാധാനം പറയേണ്ടി വരും."

"ഊം.... അതാ നല്ലത്‌. നമുക്ക്‌ ഇവനെ പിന്നെ തപ്പാം" എന്ന് നീട്ടിമൂളി നടന്ന് നീങ്ങിയ ഏഡ്‌ കുട്ടമ്പിള്ളയുടെ പിന്നില്‍ ആശ്വാസത്തോടെ നടക്കവേ മമ്മുപോലീസ്‌ മനസ്സില്‍ പറഞ്ഞു. "ഹാവൂ കള്ളനാണെങ്കിലും ഇവന്‍ എന്റെ മാനം കാത്തു"

തെങ്ങിന്‍ മുകളിലിരുന്ന പോക്കരും പറഞ്ഞു... "അപ്പോ ഇജ്ജ്‌ മോളിലുണ്ടാല്ലേ..."

30 comments:

ഇത്തിരിവെട്ടം|Ithiri said...

ഇതാ ഇവിടെ ഒരു പുതിയ പോസ്റ്റ്.

വല്യമ്മായി said...

അപ്പോള്‍ ചിര്‍പ്പിക്കാനും അറിയാമല്ലേ.പോരട്ടെ കൂടുതല്‍ നാടന്‍ കഥകള്‍.(ഇതു തേങ്ങയാണോ).

ഇടിവാള്‍ said...

ഹി ഹി ..പുതിയസംരംഭം കൊള്ളാല്ലോ !
കൂടുതല്‍ പ്രതീക്ഷിക്കുന്നു

Kiranz..!! said...

കലക്കി ആശാനെ..! വീണ്ടും പോരട്ടെ..!

വൈക്കംകാരന്‍ said...

പോക്കരിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ....?

ഏറനാടന്‍ said...

ഇത്തിരിവെട്ടംംംം നാാടോടീീീ..
കാലങ്ങളോളം ഞങ്ങളെ ചിരിപ്പിക്കാന്‍ കരാറെടുത്തിരിക്കുകയാല്ലേ! എഴുതിയതില്‍ ഏറ്റവും രസിച്ച്‌ വായിച്ചതിതാണെന്നൊരു തോന്നല്‍.

ഓ:ടോ:- മറ്റൊരു തേങ്ങാ മോഷണകഥ (അതും ദുബായില്‌) ദേണ്ടേ ഇവിടെ: http://eranadanpeople.blogspot.com/2006/07/blog-post_12.html

അഗ്രജന്‍ said...

ആഹാ... അതു ശരി ഇതിനായിട്ടൊരു ബ്ലോഗ് തന്നെ തുടങ്ങി അല്ലേ... :)

ആദ്യത്തേത് തന്നെ കലക്കന്‍...
പോന്നോട്ടെ... ഒരോന്നോരോന്നായിട്ട്...
അവസാനം, വിശാലന്‍റെ പോലെ തലയിലിടാനൊരു തുണി, അത് ഞമ്മള് സ്പോണ്‍സറി :)

ഒ.ടോ> മൌനം വാചാലത്തെ പറ്റി പണ്ടൊരു നാടോടിക്കഥ കേട്ടത് പോലെ :)

അലിഫ് /alif said...

ഇത്തിരി നേരമ്പോക്കും ഒത്തിരി കാര്യവുമായി പുതിയ ബ്ലോഗ്, നാടോടി കഥകളുടെ രൂപത്തില്‍. പോരട്ടേ പോക്കറിന്‍ പുതിയ വിശേഷങ്ങള്‍.

നിയാസ് said...

ഇത്തിരീ ഇത് കലക്കന്‍. പോക്കരിന്റെ ലീലാവിലാസങ്ങള്‍ ഇനിയും വരട്ടേ.

കുറുമാന്‍ said...

ഇത്തിരിവെട്ടമേ, കൊള്ളാലോ ഇത്.....പോക്കറിന്റെ പോക്കിരി തരങ്ങള്‍ ഇനിയും പോരട്ടെ

അഗ്രജന്‍ said...

ബ്ലോഗ് നാമത്തിന്‍റെ പശ്ചാതല ചിത്രത്തില്‍ ഇത്തിരിയുടെ മുഖമെന്തേ ഒഴിവാക്കിയത്.

എന്തായാലും ബ്ലോഗിന് പറ്റിയ ഫോട്ടം :)

ഒ.ടോ> നാട് മുഴുവന്‍ കോഴിയെ ഇട്ട് ഓടിച്ച കഥയാണോ... ഈ നാടോടി കഥ ;)

പച്ചാളം : pachalam said...

ഇത്റ്റിരിയേയ് ഇതെപ്പൊ തുടങ്ങി?
എന്തായാലും കൊള്ളാട്ടോ...ഓള്‍ ദ ബെസ്റ്റ്!

(ഈ പോക്കര് ഇപ്പോ ഗള്‍ഫിലാണോ?? :)

മുസാഫിര്‍ said...

വെട്ടം,
രസകരമായിരിക്കുന്നു.തെങ്ങിന്റെ മോളിലായത് കാരണം ആയിരിക്കും പെട്ടെന്നു പടച്ചവനുമായി ബന്ധപ്പെടാന്‍ പറ്റിയത്.ദൂരം കുറവല്ലെ.

ദില്‍ബാസുരന്‍ said...

ഇത്തിരീ,
ഈ പോക്കര് കോട്ടക്കല്‍കാരനായിരുന്നോ? മുന്‍പ് കേട്ടത് കൊണ്ട് ചോദിച്ചതാ.പുതിയ ബ്ലോഗ് ഏതായാലും നന്നായി. നന്നായി എഴുതിയിരിക്കുന്നു. :-)

വേണു venu said...

ഓരോ പ്രാവശ്യവും ഓരോ സ്ഥലത്ത്‌ ഡ്യൂട്ടി ചെയ്യുന്നതിനാല്‍ നാട്ടുകാര്‍ക്ക്‌ അവരുടെ ഡ്യൂട്ടി ചെയ്യാന്‍ ഇത്‌ വരെ പോക്കര്‍ അവസരം നല്‍കിയിട്ടില്ല
ഇത്തീരിവെട്ടം പുതിയ കാല്‍വയ്പ്പും നന്നായിരിക്കുന്നു.

Adithyan said...

ഹഹാ...
ഇത്തിരീ കഥ കൊള്ളാം...

അങ്ങനെ അവസാ‍നം ആത്മകഥയ്ക്കായി ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചല്ലേ? ഗുഡ് ;)

പട്ടേരി l Patteri said...

ഹ ഹ..
ഇതൊക്കെ ഉണ്ടായിട്ടാണൊ സ്ഥായിയായ ദു:ഖഭാവവും ആയി താടിക്കു കൈയും കൊടുത്തിരുന്നു ആളുകളെ സങ്കടപ്പെടുത്തിയതു,,,,
പുതിയ ബ്ലോഗിനു ആശംസകള്‍ ....
പാര്‍ട്ട് 2 പോരട്ടെ :)
ആത്മകഥ ? ? !! ;-)

:: niKk | നിക്ക് :: said...

പച്ചാളത്തിന്റെ ആത്മകഥ ആരാ പറഞ്ഞു തന്നത്? ;)

പച്ചാളം : pachalam said...

നിക്കേ, യൂ റ്റൂ...

സത്യം പറ ആര് കൈക്കൂലി തന്നിട്ടാ ഈ കമന്‍റ് എഴുതിയേ???
:)

പിള്ളേര, കിച്ചപ്പാ, സ്വര്‍ണ്ണൂ വാടാ...

ഇത്തിരിവെട്ടം|Ithiri said...

നിക്കേ പേര് പോക്കര്‍ എന്നാക്കിയിട്ടും മനസ്സിലായോ

സൂര്യോദയം said...

ഇത്തിരിവെട്ടമേ... രസകരം.. :-)

നിറം said...

ഇത്തിരീ ഇതും നന്നായിരിക്കുന്നു. ട്രക്ക് മാറിയോടാനുള്ള പുറപാടാണോ. അങ്ങനെയാവരുത് ഇത്തിരിയുടെ ഇത്തിരിടെച്ചുള്ള കഥകള്‍ക്കും ധാരാളം വായനക്കരുണ്ട്. ആ വാചാലമാ‍യ മൌനം പോലെ.

ഇത് സൂപ്പര്‍. ഇത് ഇത്തിരിയുടെ ആത്മകഥയോ അതോ പച്ചാളത്തിന്റെ ആത്മകഥയോ ?

ഉത്സവം : Ulsavam said...

ഹ ഹ ഹ ഇത്തിരിവെട്ടമേ, നല്ല കഥ, രസകരമായിരിക്കുന്നു. ഇനിയും പോരട്ടെ ഇതുപോലുള്ള കഥകള്‍

Sul | സുല്‍ said...

തിരക്കു കഴിഞ്ഞു ഇവിടെ വന്നപ്പോള്‍ നന്ദി പ്രമേയം പാസ്സാക്കി സഭ പിരിചു വിട്ടു. ഏതായാലും കലക്കി ഇത്തിരീ.

സാലാം - ksa said...

ഇങ്ങനെയുള്ള ആഴ്ചയിലെ പോക്കരിന്റെ നൈറ്റ്‌ ഡ്യൂട്ടി നാട്ടിലെ പരസ്യമായ രഹസ്യമാണ്‌. ഓരോ പ്രാവശ്യവും ഓരോ സ്ഥലത്ത്‌ ഡ്യൂട്ടി ചെയ്യുന്നതിനാല്‍ നാട്ടുകാര്‍ക്ക്‌ അവരുടെ ഡ്യൂട്ടി ചെയ്യാന്‍ ഇത്‌ വരെ പോക്കര്‍ അവസരം നല്‍കിയിട്ടില്ല എന്നതാണ്‌ ഇതിലെ പ്ലസ്സ്‌ പോയിന്റ്‌.


ഇത്തിരീ ഇത് സൂപ്പര്‍. ഇനിയും വരട്ടേ പോക്കരുടെ ലീലാവിലാസങ്ങള്‍

Anonymous said...

കൊള്ളാം ഇത്തിരീ

സാലിഹ് said...

ഇത്തിരീ ഇത് അസ്സലായി. പോക്കരുടെ വിശേഷങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഈ ബ്ലൊഗ് പോക്കര്‍ക്കായി മാറ്റിവെച്ചോ ?

സുല്‍ത്താന്‍ said...

ഇത്തിരിവെട്ടമേ ഈ ഹാസ്യവും കൊള്ളാമല്ലോ. ശരിക്കും ആസ്വദിച്ചു വായിച്ചു.

മിന്നാമിനുങ്ങ്‌ said...

ഒന്ന് മറ്റൊന്നില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു,എന്നുള്ളതാണു
ഇത്തിരിയുടെ കഥകളുടെ പ്രത്യേകത.
ഓരോ കഥക്കും വ്യത്യസ്ത ശൈലി.
ശോകവും ഗൗരവവും "മൗനവും"മാത്രമല്ല,
ഹാസ്യവും തനിക്ക്‌ വഴങ്ങുമെന്ന്
ഇത്തിരി ഇതിലൂടെ കാണിച്ചുതരുന്നു.

നന്നായി,ഇത്തിരീ,നാടന്‍ ടച്ചുള്ള നാടോടിക്കഥകള്‍ക്കായി ഇനിയും കാത്തിരിക്കുന്നു.

ഇത്തിരിവെട്ടം|Ithiri said...

വല്ല്യമ്മായി നന്ദി. തന്നെ തന്നെ.

ഇടിവാള്‍ജീ ഡാങ്ക്സ്‌. ഇത്തരം ഐറ്റംസ്‌ വരും. എന്നെ തല്ലരുത്‌

ക്രിനാസ്‌ നന്ദി (പേര്‍ ഇത്‌ തന്നെയാണാവോ... അല്ലെങ്കില്‍ തല്ലരുത്‌)

വൈക്കംകാരാ നന്ദി... പിന്നേ പോക്കര്‍ ചരിതങ്ങള്‍ കാണ്ഡം കാണ്ഡമായി നീണ്ടുകിടക്കുന്നു. ഇനിയും വരും

ഏറനാടന്‍ മഷേ.. നന്ദി, ആ തേങ്ങാമോഷണ കഥ വായിച്ചിരുന്നു.

അഗ്രൂ നന്‍ട്രി... ഞാന്‍ ആദ്യ വരിയില്‍ ഒരു വലിയ കൊട്ടത്തേങ്ങയുമായി പ്രതീക്ഷിച്ചു. തേങ്ങാകൂട്‌ കാലിയായോ ?

ചെണ്ടക്കാരാ നന്ദി. പോക്കറിന്‍ വിശേഷങ്ങള്‍ ഇനിയും വരും. നിങ്ങള്‍ തല്ലി ഓടിക്കും വരെ

നിയാസ്‌ : നന്ദി, മെയിലയക്കതെ എങ്ങനെ അറിഞ്ഞു ചുള്ളാ

കുറുജീ നന്ദി. പോക്കര്‍ ഒരു സംഭവമല്ലേ... വരും

മോനേ അഗ്രൂ എന്താ കോഴിയെ പറ്റി ഇനിയും കഥയെഴുതാന്‍ പദ്ധതിയുണ്ടോ ?

പച്ചാളമേ നന്ദി കെട്ടോ. അല്ല ഈ പോക്കര്‍ ഇപ്പോള്‍ വേറൊരു പേരില്‍ എറണാകുളം ഹൈകോടതി പരിസരത്ത്‌ കറങ്ങി നടപ്പുണ്ട്‌. കൂടുതല്‍ ഗ്ലൂ വേണമാ...

മുസാഫിര്‍ജീ നന്ദി. ആയിരിക്കും.

ദില്‍ബാ നന്ദി, ഉം പോക്കര്‍ കോട്ടക്കലും വന്നിട്ടുണ്ടാവും.

വേണു താങ്ക്സ്‌... ഹ ഹ ഹ

ആദീ നന്ദി, ഹേയ്‌... ആദിയുടെ ആത്മകഥ വേറേ വരുന്നുണ്ട്‌.

പട്ടേരിമാഷേ നന്ദി. എന്റെ കൈകാരണം ബൂലോഗമാകെ സങ്കടപെട്ടതിനാല്‍ ഞാന്‍ കൈ താടിയില്‍ നിന്ന് എടുത്തിരിക്കുന്നു. ഇനി ഒന്ന് ചിരിച്ചേ...

നിക്കെ നന്ദി, താങ്കള്‍ക്ക്‌ മാത്രമേ പോക്കരേ മനസ്സിലായുള്ളൂ അല്ലേ

പച്ചാളമേ ഹൈകോടതിയിലായിട്ടും കൈകൂലി വാങ്ങുന്നോ... ഗോതമ്പുണ്ട തിന്നേണ്ടിവരും. ജാഗ്രതൈ.

സൂര്യോദയമേ നന്ദികെട്ടോ.

നിറം. നന്ദി. ട്രക്ക്‌ ചെയ്ഞ്ചിനായാണ്‌ ഇത്‌ തുടങ്ങിയത്‌. ഇത്തിരിവെട്ടം എപ്പോഴും അവിടെ കാണും

ഉത്സവമേ നന്ദി. ഇനിയും വരും...

സുല്‍ നന്ദി, സഭ പിരിച്ചുവിട്ടിട്ടില്ല.

സലാം നന്ദി. ഇനിയും വരും.

അനോണി നന്ദി

സാലിഹ് നന്ദി, ഇല്ല.

സുല്‍ത്താന്‍ നന്ദി കെട്ടോ.

മിന്നാമിനുങ്ങേ നന്ദി, അധികം പറഞ്ഞാല്‍ ഞാനങ്ങ് പൊങ്ങിപോവും. ഇനിയും വരും

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒത്തിരി