Friday, November 17, 2006

പോക്കരിന്റെ ഭാഗ്യം....

ആയിടക്കാണ്‌ പോക്കര്‌ സൌദിയില്‍ നിന്ന് ലീവില്‍ തിരിച്ചെത്തിയത്‌. ചെട്ട്യാരുടെ പീടികയിലിരുന്ന് ആ വകയില്‍ ഫ്രീയായി കിട്ടിയ പുട്ടില്‍ കടലക്കറിയൊഴിച്ച്‌ നന്നായി കുഴച്ച്‌ വയിലേക്കിട്ട്‌ ഒരു സപ്പോര്‍ട്ടിനായി എരുമപ്പാലൊഴിച്ച ചായയും കുടിച്ച് പോക്കരിന്റെ സൌദിവിശേഷങ്ങളും കേട്ട്‌ കുട്ടന്നായരക്കമുള്ള നാട്ടുക്കാര്‍ രസിച്ചിരുന്നു.


ഇടയ്കെപ്പഴോ കുട്ടന്‍ നായര്‍ ചോദിച്ചു... "അല്ല പോക്കരാപ്ലേ ഇങ്ങക്കെന്താ അവിടെ പണി."

"അതൊന്നും പറയണ്ട ഇന്റെ നായരേ .... ഞാന്‍ നമ്മള്‌ അവിടെ അറബിയുടെ സ്വന്തം ആളല്ലേ."

"അതെങ്ങനെ..."

"അത്‌ ഒരു വല്ല്യ കഥയാ... വേണങ്കില്‍ ഞാന്‍ ചുരുക്കി പറയാം"

"പറയ്‌"

"അറബിയും ഞാനും കൂടി ഒരിക്കല്‍ കിണറ്‌ കണാന്‍ പോയതായിരുന്നു."

"കിണറോ..."

"നമ്മളെ നാട്ടിലെ പോലെ പച്ചള്ളം കിട്ട്‌ണ കിണറല്ല... സൌദീലെ കിണറ് കണ്ടാല്‍ ഇതൊക്കെ ഒരു കിണറാണോ... ബയങ്കര ബട്ടവും ബയങ്കര ആഴവും... പിന്നെ പച്ചള്ളത്തിന് പകരം ഒരോ കിണറ്റിലും മണ്ണണ്ണ പെട്രോള്‍ ഡീസല്‍ അങ്ങനെ പലതരം കിണറുകള്‍... അതിന് അവിടെ എണ്ണക്കിണര്‍ന്ന് പറയും... ഇന്റെ അറബിന്റെ തൊടൂല്‌ പത്തിരുപത്തഞ്ച്‌ എണ്ണക്കിണറുണ്ട്‌."

"എന്നിട്ട്‌"

"നടക്കുന്നതിനടയില്‍ കന്തൂറ തട്ടി പുള്ളി കിണറ്റില്‍ വീണു... ഒരു മണ്ണെണ്ണ കിണറില്‍"

"എന്നിട്ടോ..." പോക്കരിന്റെ പോക്കറ്റിന്റെ ബലത്തില്‍ അരകുറ്റി പുട്ടിന്‌ കൂടി ഓര്‍ഡറിട്ട്‌ കുട്ടന്നായര്‍ അത്ഭുതപെട്ടു.

"ഇന്ന്ട്ട്‌ എന്താ അറബിക്ക്‌ ആണെങ്കില്‍ നീന്തനും അറിയില്ല... രണ്ട്‌ വട്ടം മുങ്ങിപൊന്തിയപ്പോള്‍ ഞാന്‍ അവിടെ കിടന്നിരുന്ന ഒരു ഈത്തപ്പന മട്ടല്‍ കൂട്ടികെട്ടി ഇട്ട്‌ കൊടുത്തു... അതിമ്മ പുടിച്ച്‌ കിടന്നു."

പിന്നെ എണ്ണകിണറ്‌ വറ്റിച്ചേ പുറത്തിറക്കാന്‍ പറ്റൊള്ളൂന്ന് പോലീസ്‌... എന്നാല്‍ മിഷീന്‍ വെച്ച്‌ വറ്റിക്കാനും പറ്റില്ല... അങ്ങനെ അവരാകെ ബേജാറയപ്പോള്‍ ഞാന്‍ ഒരു ഐഡിയ പറഞ്ഞ കൊടുത്തത്."

"എന്ത്‌ വഴി.."

"നാല്‍ വല്ല്യ കമ്പകയര്‍ എണ്ണ കിണറിലേക്കിട്ട്‌ അതിന്റെ തലക്കെ തീ കൊടുത്തു. വെളക്കിലെ എണ്ണവറ്റും പോലെ കിണറ്റിലെ എണ്ണ വറ്റി അറബിനെ പുറത്തെടുത്തു. അതിന്‌ ശേഷം മൂപ്പര്‍ക്ക്‌ ഇന്നെ വല്ല്യ ഇഷ്ടാ..."

കഴിച്ച പുട്ടിന്റെ പേമന്റ്‌ കഴിയാത്തതിനാല്‍ എല്ലാവരും മിണ്ടാതിരുന്നു... തൂങ്ങി നില്‍ക്കുന്ന പഴക്കുലയില്‍ നിന്ന് ഒന്ന് വലിച്ചെടുത്ത്‌ കുട്ടന്നായര്‍ ചോദിച്ചു... "നന്താ മ്മളെ മമ്മതിന്റെ വിവരം"


"ഓന്‍ അവിടെ സുജായി അല്ലേ... പക്ഷേ ഞാനാ പണി ശരിയാക്കിയത്‌. ആ കഥ നാളെ പറയാം... ഇന്ന് ഇഞ്ഞ് ഇച്ചിരി പണിയുണ്ട്." പോക്കര് എഴുന്നേറ്റു.

നിറഞ്ഞവയറിന്റെ സിഗ്നലുമായെത്തിയ ഏമ്പക്കവുമായി കൂടെ കുട്ടന്നായരും എഴുന്നേറ്റു...

28 comments:

ഇത്തിരിവെട്ടം|Ithiri said...

പോക്കരിന്റെ വിശേഷങ്ങളുമായി പുതിയ ഒരു എപ്പിസോഡ്... ഇവിടെ.

വല്യമ്മായി said...

അടുത്ത ആഴ്ച മാറാക്കരയിലൊരു ചായപ്പീടികയില്‍ അരങ്ങേറാന്‍ പോകുന്ന ഒരു രംഗം അല്ലേ ഇത്.നന്നായി ഇപ്പോഴേ പറഞ്ഞത് :)

ikkaas|ഇക്കാസ് said...

ഹഹഹ
ഇത്തിരീ, ഈ ഐഡിയയൊക്കെ പോക്കരിന്റേതോ അതോ ഇത്തിരീടെ തലേന്ന് വരുന്നതോ?
പണ്ട് ആമിനത്താത്ത പറഞ്ഞപോലെ,
“അറേബ്യേല് മീന്‍ പിടിക്കാന്‍ നല്ല എളുപ്പമല്ലേ, എണ്ണപ്പാടത്ത് ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചിട്ടാ മതി, എണ്ണയൊക്കെ കത്തിപ്പോകും, പിന്നെ മീന്‍ മാത്രം പെറുക്കിപ്പെറുക്കി എടുത്താ മതീ” എന്ന്.
അടിപൊളി

അഗ്രജന്‍ said...

ഹഹഹ പോക്കരപ്പോ പേര്‍ഷ്യേക്കാരനാല്ലേ... അതിനുറപ്പേകുന്ന പിന്‍ബലം വല്യമ്മായീടെ കമന്‍റ് :)

കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട്!
രസകരം!!!

സു | Su said...

ഹിഹിഹി.

വല്യമ്മായീ, അതെ അതെ. ഞാനതുകൊണ്ട് അവിടെ മുന്‍‌കൂട്ടി അറിയിപ്പ് കൊടുത്തു. സൂക്ഷിച്ചോളാന്‍ .

ഇത്തിരീ, കുറച്ച് അക്ഷരപ്പിശാചുകളൊക്കെ ഉണ്ടേ. സമയം ഉണ്ടെങ്കില്‍ നേരെയാക്കുമല്ലോ.

ഇത്തിരിവെട്ടം|Ithiri said...

സു ചേച്ചീ നോക്കാം... പലതും അക്ഷര പിശാച് അല്ല... മലബാര്‍ സ്റ്റൈല്‍ ഡയലോഗ് അല്ലേ... അതിന്റെ പ്രശ്നങ്ങള്‍ ആണ് പലതും. എന്നാലും ഒന്ന് കൂടി നോക്കാം...... ഒത്തിരി നന്ദി.

നന്ദി പ്രകടനത്തിനായി പിന്നീട് വരാം

ചന്ദ്രു said...

പോക്കരിന്റെ ഭാഗ്യം......അല്ലാണ്ടെന്താ പറയുക...

ചന്ദ്രു said...

പോക്കരിന്റെ ഭാഗ്യം......അല്ലാണ്ടെന്താ പറയുക...

മഴത്തുള്ളി said...

ഹഹ. അല്ലെങ്കിലും പോക്കരിന്റെ ഭാഗ്യം തന്നെ. ഗള്‍ഫിലെ കിണറിനെക്കുറിച്ച് അറിയാനൊത്തു ;)

സു | Su said...

ഇത്തിരീ :) മലബാര്‍ ഡയലോഗില്‍ പ്രശ്നമില്ലാട്ടോ. എനിക്കും മനസ്സിലാകും. ആദ്യത്തെ പാരയില്‍ കുറച്ച് പിശാചുക്കള്‍ ഉണ്ട്. പിടിച്ച് പുറത്താക്കൂ, സമയം പോലെ.

qw_er_ty

മിന്നാമിനുങ്ങ്‌ said...

ഇത്തിരീ,രസിച്ചൂ ട്ടൊ
അപ്പൊ,നമ്മടെ പോക്കര്‍ മാറാക്കരേലെ മാത്രമല്ലാ,സൌദിയിലേം സുജായിയായിരുന്നൂല്ലേ.
വല്ല്യമായിടെ കമന്റിനു ചുകപ്പു മഷികൊണ്ട് അടിവര.

ഓ.ടോ.)മാറാക്കരക്കാര്‍ ഒന്നിച്ച് ഏതോ ഒരു പോക്കരിനെ”സ്വീകരിക്കാന്‍”അടുത്താഴ്ച്ച അല്ലറചില്ലറ മാരകായുധങ്ങളുമായി കരിപ്പൂര്‍ക്ക് തിരിക്കുന്നെണ്ടെന്നു കേട്ടല്ലൊ,ശരിയാണൊ?

കുട്ടന്മേനൊന്‍::KM said...

ഇരുപത്തിനാലാം തീയതി ഒരു വെള്ളിയാഴ്ചയാകുന്നു. ജുമാ നമസ്കാരം കഴിഞ്ഞ് ബിരിയാണീം കഴിച്ച് തലേന്നത്തെ യാത്രാക്ഷീണം മാറ്റാന്‍ നല്ലോരു ഉറക്കവും കഴിഞ്ഞ് പോക്കര്‍ കുട്ടന്‍ നായരുടെ കടയിലെത്തുന്നു. അവിടെ വെച്ച് മണ്ണെണ്ണയുടെയും പെട്രോളിന്റെയും കഥ പറയുന്നു. കുട്ടന്‍ നായര്‍ മിഴിച്ച് നോക്കുന്നു. പിന്നെ കുട്ടന്‍ നായര്‍ തന്റെ N 93 മോഡല്‍ മൊബൈലെടുത്ത് ദുഫായിലെ തറവാട്ടിലേക്ക് ഒരു മെസ്സേജിടുന്നു. നിമിഷങ്ങള്‍ക്കകം മറുപടി വരുന്നു. മറുപടി കണ്ട് കുട്ടന്‍ നായര്‍ പൊട്ടിച്ചിരിക്കുന്നു. പോക്കറൊഴിച്ചുള്ള കാണികള്‍ക്ക് കുട്ടന്‍ നായര്‍ ആ എസ്.എം.എസ് കാണിച്ചുകൊടുക്കുന്നു. എല്ലാവരും ആ പൊട്ടിച്ചിരിയില്‍ പങ്കുകൊള്ളുന്നു. പോക്കര്‍ അന്തം വിട്ടു നില്‍ക്കുന്നു....
എന്റെ ദൈവമേ ഇതൊക്കെ നടക്ക്വോ..

മുരളി വാളൂര്‍ said...

ഇത്തിരീ രസികനാണ്‌ പോക്കര്‍, നമ്പറുകള്‍ കൊള്ളാം....

തറവാടി said...

പോക്കറിന്‍റെ സംസാരം ശുദ്ധമായി വരുന്നു ,


സൂളില്‍ പോകാന്‍ തുടങ്ങിഓ ? അതോ ബ്ലോകെഴുതാനോ?

എന്തൊക്കെ യാണേലും , രസിക്കുന്നൂണ്ട്ട്ടോ


ഓ.ടൊ : മേന്ന്നേ അത് കലക്കീട്ടോ!!!

Navan said...

ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു നടന്ന ഒരു സംഭവമാണു. ഒരു വിദ്വാന്‍ എഞ്ചിനിലെ പെട്രോള്‍ ടാങ്കില്‍ പെട്രോള്‍ എത്രയുണ്ട് എന്നറിയാന്‍ തീപ്പെട്ടി കത്തിച്ചു ടാങ്കിന്റെ മുകളില്‍ പിടിച്ചു നോക്കി. ആളിപ്പോഴും ഉണ്ട്‌. ഇത്തിരീ, പതിവു പോലെ നല്ല വിവരണം.

Sul | സുല്‍ said...

ഇങ്ങളൊരു സുജായെന്നെ ഇത്തിരീ.

-സുല്‍

ഏറനാടന്‍ said...

പോക്കരെ എന്താ കാണാത്തതെന്ന് അന്തം വിട്ടിരിക്കുകയായിരുന്നു. ഇപ്പഴല്ലേ പുടി കിട്ടിയേത്‌, പുള്ളി സൗദിയില്‍ പോയതായിരുന്നൂല്ലേ? സൗദീയാണ്‌ രാജ്യം ശരീഅത്താണ്‌ കോടതി! എന്ന് ഒരു പടത്തില്‍ സലിംകുമാര്‍ പറഞ്ഞതൊന്ന് പോക്കരോടും പറയൂ...

ഇത്തിരിവെട്ടം|Ithiri said...

വല്ല്യമ്മായി നന്ദി, ഇത്‌ അരങ്ങേറിയ രംഗം തന്നെ. പക്ഷേ മാറക്കരയിലല്ല.

ഇക്കാസ്‌ നന്ദി, ഹ ഹ ഹ...

അഗ്രജാ... പോക്കര്‌ റോമക്കാരനാ.

കലേഷ്‌ ഭായി നന്ദി കെട്ടോ.

സു ചേച്ചി നന്ദി. ഹ ഹ ഹ

ചന്ദ്രൂ നന്ദി, അങ്ങനെയാവും.

മഴത്തുള്ളി നന്ദി. ഹവൂ സമാധാനം.

മിനുങ്ങേ നന്ദി. പോക്കരിന്റെ സ്വദേശം വളാഞ്ചേരിയാ... ഇനിയും ഗ്ലൂ വേണോ ?

മേനോന്‍ജീ... നന്ദി. അപ്പോള്‍ ഇരുപത്തിനാലാം തിയ്യതി നാട്ടില്‍ പോവുന്നുണ്ടല്ലേ...

മുരളീ നന്ദി കെട്ടോ.

തറവാടി നന്ദി. എനിക്ക്‌ തോന്നുന്നത്‌ സ്കൂളില്‍ പോവുന്നതോടൊപ്പം ബ്ലൊഗെഴുതുന്നു എന്നാ...

നവന്‍ നന്ദി. ഹ ഹ ഹ. എന്നിട്ടും ആള്‌ ഇപ്പോഴും ഉണ്ടല്ലേ ?

സുല്‍ നന്ദി.

ഏറനാടന്മാഷേ നന്ദികെട്ടോ
എല്ലാവര്‍ക്കും ഒത്തിരി നന്ദി.

മുസാഫിര്‍ said...

നല്ല നാട്ടു കാഴ്ചകള്‍ ഇത്തിരി.

ഇത്തിരിവെട്ടം|Ithiri said...

മുസാഫിര്‍ജീ നന്ദി കെട്ടോ.

Adithyan said...

"ആയിടക്കാണ്‌ പോക്കര്‌ സൌദിയില്‍ നിന്ന് ലീവില്‍ തിരിച്ചെത്തിയത്‌. "

ഹഹ്ഹ... പോക്കര്‍ ആ‍രാണെന്ന് ഇനി യാതൊരു സംശയോമില്ല ;)

എന്നെ ജീവചരിത്രക്കാരനാക്കിയതല്ലേ? ഇത് അതിനുള്ള പ്രത്യുപകാരമായി കൂ‍ട്ടിയാല്‍ മതി.

ഇത്തിരിവെട്ടം|Ithiri said...

അദീ താങ്ക്സ്... പോക്കര് ഇപ്പോള്‍ അമേരിക്കയിലാ...

കുറുമാന്‍ said...

ഇത്തിരിയേ, പോക്കറാളു കൊള്ളാല്ലോ. ഇനി നാട്ടില്‍ പോകുന്നതിന്നു മുന്‍പ് പോക്കറുടെ അടുത്ത നമ്പര്‍ ഇറക്കണേ

ദില്‍ബാസുരന്‍ said...

പോക്കരെന്നാ നാട്ടില്‍ പോണത്? :-)

InjiPennu said...

അപ്പൊ ലിറ്റില്‍ ലൈറ്റ് ദുബായ്ക്ക് വരുന്നതിനു മുന്‍പ് സൌദിയില്‍ ആയിരുന്നൊ?

പാര്‍വതി said...

ഈ പോക്കറ് ഇങ്ങനെ പോയാല്‍ എവിടെ പോയി നില്‍ക്കും എന്റെ ഭഗവാനേ..

-പാര്‍വതി.

Siju | സിജു said...

മമ്മത് സുജായിയായ കഥ നാളെ പറയാമെന്ന് പറഞ്ഞിട്ട് കണ്ടില്ല